തിരുവനന്തപുരം: ആദിവാസി മേഖലകളിലെ കണക്ടിവിറ്റി വിപുലീകരിക്കാനായി കെ ഫോണ്‍ അധികൃതർ പ്രാഥമിക ചർച്ചകൾ തുടങ്ങി.
സംസ്ഥാനത്തെ ഡിജിറ്റൽ കണക്ടിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കണക്ടിവിറ്റി പരിമിതമായ ആദിവാസി മേഖലകളിലേക്ക് ബ്രോഡ്ബാൻഡ് സേവനം വ്യാപിപ്പിക്കുന്നതിനുമായാണ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്. നിലവിലുള്ള നെറ്റ്വർക്ക് സാങ്കേതികമായി നവീകരിക്കുന്നതിനൊപ്പം വിദൂര ആദിവാസി മേഖലകളിലേക്കു കൂടുതൽ കാര്യക്ഷമമായ കണക്ടിവിറ്റി എത്തിക്കുകയാണ് ലക്ഷ്യം.
ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനം കൂടുതൽ വ്യാപകമാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഉപജീവനം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കൂടുതൽ അവസരമൊരുങ്ങും. ഇതിനായി കെഫോണ്‍ നെറ്റ്വർക്ക് അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ലാസ്റ്റ്മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പരിഗണിക്കും.